Fri. Mar 29th, 2024

ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി; മനുഷ്യാവകാശ പ്രവര്‍ത്തക പിടിയില്‍

By admin Aug 23, 2022 #news
Keralanewz.com

മാണ്ഡ്യ: കര്‍ണാടകയില്‍ ആര്‍എസ്എസ് നേതാവിനെ ഹണി ട്രാപ്പില്‍ കുടുക്കി 50 ലക്ഷം കവര്‍ന്ന കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. സല്‍മ ബാനുവെന്ന യുവതിയെയാണ് ആര്‍എസ്എസ് നേതാവ് നിദ്ദോഡി ജഗന്നാഥ ഷെട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതെന്ന് കര്‍ണാടക പോലീസ് പറഞ്ഞു.
ദക്ഷിണ കന്നട ജില്ലയിലെ ആര്‍എസ്എസ് നേതാവും സ്വര്‍ണ വ്യാപാരിയുമാണ് നിദ്ദോഡി ഷെട്ടി. തന്റെ സംഘത്തോടൊപ്പം ചേര്‍ന്ന് സല്‍മാ ബാനു ഷെട്ടിയെ ഹോട്ടല്‍ മുറിയില്‍ എത്തിക്കുകയും 50 ലക്ഷം തട്ടിയെടുക്കുകയുമായിരുന്നു

സംഘം പിന്നീടും പണം ആവശ്യപ്പെട്ടതോടെയാണ് ഇയാള്‍ പോലീസിനെ സമീപിക്കുന്നതും പരാതി നല്‍കുന്നതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി അറസ്റ്റിലായത്.
ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാണ്ഡ്യയില്‍ നിന്ന് മൈസൂരുവിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് ഷെട്ടിയെ വാഹനത്തില്‍ കയറ്റുകയായിരുന്നു. നാല് പേരാണ് ഈ വാഹനത്തില്‍ ഉണ്ടയായിരുന്നത്. തുടര്‍ന്ന് മൈസൂരുവിലെ ഒരു ഹോട്ടലില്‍ എത്തിച്ച് കുടുക്കുകയായിരുന്നെന്നാണ് പരാതി


ഹോട്ടല്‍ റൂമിലെത്തിയതിന് പിന്നാലെ തന്നെ യുവതിക്കൊപ്പം നിര്‍ത്തി ചിത്രങ്ങള്‍ എടുത്തെന്നും വീഡിയോ ചിത്രീകരിച്ചെന്നും നിദ്ദോഡി ഷെട്ടിയുടെ പരാതിയില്‍ പറയുന്നു. ചിത്രങ്ങള്‍ പരസ്യമാക്കാതിരിക്കാന്‍ നാലു കോടി രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ഷെട്ടി ഇവര്‍ക്ക് അന്‍പതു ലക്ഷം നല്‍കി. എന്നാല്‍ ഇവരില്‍ ചിലര്‍ വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംഘം പോലീസിനെ സമീപിച്ചത്. കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു

Facebook Comments Box

By admin

Related Post