Kerala News

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് ഓണസമൃദ്ധി 2022 എന്ന പേരില്‍ കാഞ്ഞിരപ്പള്ളി മാര്‍ക്കറ്റില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി

Keralanewz.com


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് ഓണസമൃദ്ധി 2022 എന്ന പേരില്‍ കാഞ്ഞിരപ്പള്ളി മാര്‍ക്കറ്റില്‍ കര്‍ഷക ചന്തയ്ക്ക് തുടക്കമായി. ചന്തയുടെ ഉല്‍ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍. തങ്കപ്പന്‍ നിര്‍വ്വഹിച്ചു

വൈസ് പ്രസിഡന്‍റ് റോസമ്മ പുളിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കര്‍ഷകരില്‍ നിന്നുള്ള വിളകള്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കകുഴി ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പര്‍ ഷക്കീല നസീര്‍, പഞ്ചായത്ത് അംഗം ശ്യാമള ഗംഗാധരന്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷീജ ഷാജി, കൃഷി ഓപീസര്‍ ട്രീസ സെലിന്‍, ഷൈന്‍ ജെ.ഇടത്തൊട്ടി, അന്‍ഷാദ്, കാര്‍ഷികവികസന സമതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Facebook Comments Box