Fri. May 3rd, 2024

ജോസ് കെ മാണി എം പി യുടെ ഇടപെടൽ കോട്ടയം ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചു

By admin Sep 5, 2022 #news
Keralanewz.com

കോട്ടയം ; ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റ് വർദ്ധിപ്പിച്ചു. ഹയർസെക്കൻഡറി മൂന്നാംഘട്ട അലോട്ട്മെൻറ് വന്നിട്ടും കോട്ടയം ജില്ലയിലെ പത്താം ക്ലാസ് ജയിച്ച വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട ഗ്രൂപ്പും സ്കൂളുകളും ലഭ്യമല്ലാതെ വന്നിരിക്കുന്നതിനാൽ കോട്ടയം ജില്ലയിലെ ഹയർ സെക്കൻഡറി സീറ്റുകളിൽ മാർജിനിൽ ഇൻക്രീസ് നൽകി കുട്ടികൾക്ക് ഉപരിപഠനസൗകര്യം ലഭ്യമാക്കുന്നതിന് വേണ്ടി സീറ്റുകൾ വർദ്ധിപ്പിക്കമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി വഴി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് സീറ്റുകൾ വർദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ്

ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വിജയശതമാനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയത് പാലാ വിദ്യാഭ്യാസ ജില്ലയാണ്. ആയിരങ്ങൾ പരിശീലനം നേടുന്ന നിരവധിയായ എൻട്രൻസ് പരീക്ഷ പരിശീലന കേന്ദ്രങ്ങൾ പാലായിൽ ഉള്ളതിനാൽ കൂടുതൽ കുട്ടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലയിൽ എത്തുന്നതും കോട്ടയം ജില്ലയിലെ കുട്ടികളുടെ പ്ലസ് വൺ അഡ്മിഷൻ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ ഇത്തരത്തിൽ സീറ്റ് വർദ്ധന നടത്തിയത് പോലെ കോട്ടയം ജില്ലയിലെ സ്കൂളുകളിലും ഈ വർദ്ധനവ് ലഭ്യമാക്കണമെന്ന് ജോസ് കെ മാണി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Facebook Comments Box

By admin

Related Post