Kerala News

വയനാട്ടില്‍ കാര്‍ യാത്രികരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു, വാഹനം തല്ലിത്തകര്‍ത്തു; പിന്നില്‍ മയക്കുമരുന്ന് സംഘം

Keralanewz.com

മീനങ്ങാടി: വയനാട് മീനങ്ങാടിയില്‍ കാര്‍ യാത്രികരെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു.

കുടക് സ്വദേശികളായ സഹോദരങ്ങള്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മീനങ്ങാടി ടൗണിന് സമീപമാണ് സംഭവം. കുടുംബത്തോട് മുന്‍ വൈരാഗ്യമുള്ള മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച പരാതി.

വയനാട് ജില്ലയിലെ മുട്ടിലില്‍ നിന്ന് കൊടകിലേക്ക് പോവുകയായിരുന്ന സഹോദരങ്ങളെയാണ് കഴിഞ്ഞ ദിവസം കാറിലും ബൈക്കിലുമെത്തിയ നാലംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. കാര്‍ അടിച്ച്‌ തകര്‍ക്കുകയും സഹോദരങ്ങളായ ആസിയ, സഫ്‍വാന്‍ എന്നിവരെ മര്‍ദിക്കുകയും ചെയ്തു. ആസിയയുടെ ഭര്‍ത്താവ് കബീര്‍ മാസങ്ങള്‍ക്ക് മുന്‍പ് വയനാട്ടിലെ മയക്കുമരുന്ന് സംഘത്തെ കുറിച്ച്‌ പൊലീസില്‍ വിവരം നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പരാതി.

ആക്രമണത്തില്‍ ആസിയയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇവരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം മയക്കുമരുന്ന് സംഘത്തിലുള്‍പ്പെട്ട മലപ്പുറം, വയനാട് സ്വദേശികളായ അജ്മല്‍, ഷാഫി , സിനാന്‍ എന്നിവരാണ് തങ്ങളെ മര്‍ദിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. മീനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

Facebook Comments Box