Thu. Mar 28th, 2024

ഭര്‍ത്താവിന്‍്റെ മുന്‍ കാമുകിയുടെ കഥ കേട്ട് ഭാര്യയ്ക്കു മനസ്സലിഞ്ഞു, ഒടുവില്‍ ഭാര്യ മുന്‍കയ്യെടുത്ത് കാമുകിയെ ഭര്‍ത്താവിന് വിവാഹം കഴിപ്പിച്ച്‌ കൊടുത്തു

By admin Sep 25, 2022 #news
Keralanewz.com

കാമുകിയെ സ്വന്തം ഭര്‍ത്താവിന് വിവാഹം കഴിപ്പിച്ച്‌ കൊടുത്ത് ഭാര്യയുടെ ത്യാഗം. കഥാനായകന്‍ കല്യാണ്‍, ഭാര്യ വിമല, കാമുകി നിത്യശ്രീ.

പലരും എതിര്‍ത്തിട്ടും കാമുകിയെ ഭര്‍ത്താവിന് വിവാഹം കഴിപ്പിച്ച്‌ കൊടുത്ത ഭാര്യ വിമലയാണ് കഥാനായിക.

ആന്ധ്രാപ്രദേശിലാണ് സംഭവം. തിരുപ്പതി ഡക്കിളി അംബേദ്കര്‍ നഗര്‍ സ്വദേശി കല്യാണും കടപ്പ സ്വദേശി വിമലയും ഭാര്യാഭര്‍ത്താക്കന്മാണ്. ടിക്ടോക് താരങ്ങളാണ് ഇരുവരും. പരിചയപ്പെട്ടതും ടിക്ടോക് വഴി തന്നെ.

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വിമലയെ തേടി വിശാഖപട്ടണത്തുനിന്ന് നിത്യശ്രീ എന്ന യുവതി എത്തി. താന്‍ കല്യാണിന്റെ മുന്‍ കാമുകിയാണെന്നും ചില പ്രശ്നങ്ങളുടെ പേരില്‍ പിരിയേണ്ടി വന്നുവെന്നും നിത്യശ്രീ പറഞ്ഞു. കല്യാണുമായുള്ള പ്രണയബന്ധം വേര്‍പിരിഞ്ഞെങ്കിലും നിത്യശ്രീ വേറെ വിവാഹം കഴിച്ചില്ല. കല്യാണിനെ മറക്കാന്‍ സാധിക്കാത്തതാണത്രേ കാരണം.

ബന്ധുക്കള്‍ എതിര്‍ത്തെങ്കിലും വിമല തന്നെ മുന്‍കയ്യെടുത്ത് വിവാഹത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു. വിവാഹം കഴിഞ്ഞ് മൂവരും ഒരുമിച്ച്‌ ജീവിക്കാമെന്ന് വിമല തീരുമാനിക്കുകയായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വച്ച്‌ കഴിഞ്ഞ ദിവസമായിരുന്നു കല്യാണിന്റെയും നിത്യശ്രീയുടെയും വിവാഹം

Facebook Comments Box

By admin

Related Post