കോട്ടയം മണിമലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ ദമ്ബതിമാര്‍ മരിച്ചു

Keralanewz.com

നിരത്തുകളില്‍ വീണ്ടും രക്തപ്പുഴ. ഇന്ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരില്‍ ഷിബു, സജാദ് എന്നീ രണ്ട് യുവാക്കളെ കാര്‍ ഇടിപ്പിച്ചു വീഴ്ത്തിയത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുളള ഒരുക്കങ്ങള്‍ നടത്തിയശേഷം റോഡ് അരികില്‍ വിശ്രമിക്കവെയാണ് യുവാക്കളെ കാറിടിച്ചത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

ചൊവ്വാഴ്ച സന്ധ്യയ്ക്ക് കോട്ടയം മണിമലയില്‍ വാഹനാപകടത്തില്‍ ദമ്ബതിമാര്‍ മരിച്ചു. മണിമല കരിമ്ബനക്കുളത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൊക്കപ്പുഴ സ്വദേശികളായ ഉഷ, ഭര്‍ത്താവ് തങ്കച്ചന്‍ എന്നിവരാണ് മരിച്ചത്. ആറ് മണിയോടെയായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് എതിരേ വരികയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു

Facebook Comments Box