അദ്ധ്യാപകർ സമൂഹത്തെ വാർത്തെടുക്കുന്നവർ;ജോളി മടുക്കക്കുഴി

Spread the love
       
 
  
    

കാഞ്ഞിരപ്പള്ളി:എന്നത്തേയും നാളത്തെയും സമൂഹത്തെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് അധ്യാപകർ ആണെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.കേരള കോൺഗ്രസ്(എം)കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ധ്യാപക ദിനത്തിൽ ഗുരുവന്ദനം നടത്തുകയായിരുന്നു അദ്ദേഹം

കാഞ്ഞിരപ്പള്ളിയുടെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിറ സാന്നിദ്ധ്യമായ റിട്ടയർ അധ്യാപകൻ ശ്രീ ചെറിയാൻ കുരിശുംമൂട്ടിൽ സാറിനെ ആദരിച്ചു.ഗുരുകുല വിദ്യാഭ്യാസ രീതിയിൽ നിന്നും ഇന്നത്തെ ഓണ് ലൈൻ വിദ്യാഭ്യാസ രീതി യിൽ ആണേലും അധ്യാപകർ വിദ്യാർഥികൾക്കും സമൂഹത്തിനും എന്നും മാതൃകയാണ് എന്നും അദ്ദേഹം പറഞ്ഞു.കേരള കോൺഗ്രസ്(എം)നേതാക്കളായ ജെയിംസ് പെരുമാകുന്നേൽ,പ്രിൻസ് ചാക്കോ തോട്ടത്തിൽ, മനോജ് ചീരാംകുഴി,റെജി കൊച്ചുകരിപ്പാപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Facebook Comments Box

Spread the love