താൻ പാവം നിഷ്കളങ്കൻ എന്ന് എൽദോസ് കുന്നപ്പള്ളി. എം എൽ എ സ്ഥാനം രാജി വെക്കില്ല.
ആരോപണം ആര്‍ക്കും ഉന്നയിക്കാമെന്നും താന്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും എല്‍ദോസ് ആവര്‍ത്തിച്ചു. ഒളിവില്‍ ആയിരുന്നില്ലെന്നും എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും എല്ലാം കോടതിയെ അറിയിച്ചിട്ടുണ്ടെന്നുമാണ് എംഎല്‍എയുടെ വാദം.
ആരെയും ഉപദ്രവിക്കാന്‍ ശക്തിയുള്ള ആളല്ല താന്‍. നിരപരാധിത്വം തെളിയിക്കും. ഏതെങ്കിലും മൂടുപടത്തിനുള്ളില്‍ ജീവിക്കാറില്ല. പൊതുപരിപാടികളില്‍ നൃത്തം ചെയ്യുകയും കവിത ചൊല്ലുകയും ചെയ്യുന്നതെല്ലാം നിഷ്‌കളങ്കത കൊണ്ടാണ്.
Facebook Comments Box