Tue. May 21st, 2024

രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

By admin Nov 24, 2022 #Amith Shah
Keralanewz.com

രാജ്യസുരക്ഷയെ ബാധിക്കുന്ന ഒരു പ്രത്യയശാസ്ത്രവും വച്ചുപൊറുപ്പിക്കില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ.

ആഭ്യന്തര, ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികളോട് കേന്ദ്രസര്‍ക്കാരിന് സഹിഷ്ണുതയുണ്ടാകില്ല .

ആഭ്യന്തരവും ദേശീയവുമായ സുരക്ഷയെ സംബന്ധിച്ചിടത്തോളം, ഏത് തരത്തിലുള്ള ഭീഷണികള്‍ക്കും കേന്ദ്രം സീറോ ടോളറന്‍സ് നയം തുടരും. ഞങ്ങളുടെ നിലപാടിനോട് പ്രതിബദ്ധതയോടെ ഞങ്ങള്‍ മുന്നോട്ട് പോകും. എല്ലാ ജാഗ്രതയോടെയും ആഭ്യന്തര സുരക്ഷ ശക്തമാക്കാന്‍ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും തയ്യാറാണ്.

ഏത് പ്രത്യയശാസ്ത്രമോ സംഘടനയോ പ്രവര്‍ത്തനമോ അത് ജിഹാദിയോ ഐഎസ് പ്രത്യയശാസ്ത്രമോ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയോ ആകട്ടെ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ അപകടത്തിലാക്കും, അത്തരം പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല, അതിനെ പൂര്‍ണ്ണാമായി തകര്‍ക്കും-ഷാ പറഞ്ഞു

Facebook Comments Box

By admin

Related Post