Kerala News

സിപിഐഎമ്മില്‍ വീണ്ടും അച്ചടക്ക നടപടി ; കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിട്ടു

Keralanewz.com

വടകര : നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യ പ്രതിഷേധത്തില്‍ കുറ്റ്യാടിയില്‍ കൂടുതല്‍ നടപടിയുമായി സിപിഐഎം കുറ്റ്യാടി ലോക്കല്‍ കമ്മിറ്റി പിരിച്ചു വിട്ടു. പകരം അഡ്‌ഹോക് കമ്മിറ്റിയെ നിയമിക്കാനും തീരുമാനമായി

ഏരിയാ കമ്മിറ്റിയിലും അച്ചടക്ക നടപടിയുണ്ടായിട്ടുണ്ട്.എരിയ കമ്മിറ്റിയിലെ നിന്നും രണ്ട് പേരെ ഒഴിവാക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. കെപി ചന്ദ്രി, ടി കെ മോഹന്‍ദാസ് എന്നിവരെയാണ് ഒഴിവാക്കിയത്. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങളോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് നടപടി.

Facebook Comments Box