Sun. May 5th, 2024

കോട്ടയം ജില്ലയിൽ കോൺഗ്രസിനെ ഊർജിതമാക്കാൻ പാലാ ബിഷപ്പുമായി ശശി തരൂർ ചർച്ചക്ക് . പിന്നിൽ എ ഗ്രൂപ്പ് . എന്നാൽ ലവ് ജിഹാദ് വിഷയത്തിലും , നാർക്കോട്ടിക് ജിഹാദ് വിഷയത്തിലും നിലപാട് വ്യക്തമാക്കണമെന്ന് പാലാ രൂപത നയം വ്യക്തമാക്കി .

By admin Nov 24, 2022 #Pala Bishop #Sasi Tharoor
Keralanewz.com

പാലാ : ശശി തരൂർ കൂടുതൽ ശക്തനാവുന്നതോട് കൂടി കൂടുതൽ മത നേതാക്കളുമായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു . കഴിഞ്ഞ ദിവസം പാണക്കാട് എത്തി , മുസ്‌ലിം സമുദായത്തിന് പിന്തുണ അർപ്പിച്ച തരൂർ അടുത്ത നടപടിയായി , കത്തോലിക്കാ , ഓർത്തഡോക്സ്‌ , യാക്കോബായ നേതാക്കളെയും ബിഷപ്പ് മാരെയും സന്ദർശിക്കും . കോട്ടയം ജില്ലയിൽ അതിന്റെ ഭാഗമായി പാലായിൽ ആണ് കൊണ്ഗ്രെസ്സ് എ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നത് . ഉമ്മൻ ചാണ്ടി യുടെ മൗനാനുവാദത്തോടെ ആണീ നീക്കം . ഐ ഗ്രൂപ്പിനെ പാടെ നിർവീര്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ തന്ത്രം . വരുന്ന ലോക് സഭാ തിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെ കോട്ടയം പാർലമെന്റ് സീറ്റിൽ മത്സരിപ്പിക്കുക എന്നതും എ ഗ്രൂപ്പിന്റെ നീക്കത്തിന് പിന്നിലുണ്ട് . കോട്ടയം ജില്ലയിൽ പൊതുവെ നിർജീവമായ കോൺഗ്രസിനെ ശക്തി പെടുത്തുക എന്നതാണ് ഈ നീക്കത്തിന്റെ പിന്നിൽ . ശശി തരൂരിനെ മുന്നിൽ നിറുത്തിയാണ് എ ഗ്രൂപ്പ് കളം ശ്കതമാക്കുന്നത് .

അതിന്റെ ഭാഗമായി ശശി തരൂർ , പാലാ ബിഷപ്പുമായി കൂടി കാഴ്ചക്ക് അവസരം ചോദിച്ചിരിക്കുകയാണ് . എന്നാൽ തനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഒരു കോൺഗ്രസ് നേതാവിനെയും കണ്ടില്ലല്ലോ എന്ന രൂക്ഷമായ പ്രതികരണം ആയിരുന്നുവത്രെ രൂപതാ നേതൃത്വത്തിൽ നിന്നുമുണ്ടായത് . കൂടാതെ ലവ് ജിഹാദ് , നാർക്കോട്ടിക് ജിഹാദ് എന്നീ വിഷയങ്ങളിൽ ശശി തരൂർ നിലപാട് വ്യക്തമാക്കിയതിന് ശേഷമേ ചർച്ചയുളളൂ എന്നാണത്രെ പാലാ രൂപതയുടെ നിലപാട് . മാത്രമല്ല മുസ്ലീ ലീഗുമായി ചർച്ച നടത്തിയതും സഭാ നേതൃത്വത്തിന് രസിച്ചിട്ടില്ലത്രെ . എന്തായാലും കോൺഗ്രസ്സും ശശി തരൂരും ജിഹാദ് വിഷയത്തിൽ കടുത്ത നിലപാട് എടുത്തില്ലായെങ്കിൽ സഭയുടെ നിലപാട് കോൺഗ്രസിന് എതിരായിരിക്കും എന്ന് വ്യക്തം .

Facebook Comments Box

By admin

Related Post