Fri. Apr 26th, 2024

പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍

By admin Nov 26, 2022 #Priya Varrier
Keralanewz.com

തന്റെ ഏറ്റവും പുതിയ ചിത്രമായ 4 ഇയേഴ്‌സ് കണ്ട് പൊട്ടിക്കരഞ്ഞ് പ്രിയ വാര്യര്‍. കൊച്ചിയില്‍ നടന്ന 4 ഇയേഴ്‌സിന്റെ പ്രിവ്യൂ ഷോ കണ്ടിറങ്ങിയ പ്രിയ വികാരാധീനയായി പൊട്ടിക്കരയുകയായിരുന്നു.

കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണ് ഈ ചിത്രം സാക്ഷാത്കരിച്ചത്. സ്വന്തം ജീവിതത്തോട് അടുത്തു നില്‍ക്കുന്നതാണ് ഗായത്രി എന്ന കഥാപാത്രമെന്നും പ്രിയ പറഞ്ഞു. പൊട്ടിക്കരഞ്ഞ താരത്തെ നായകനായ സര്‍ജാനോ ഖാലിദാണ് ആശ്വസിപ്പിച്ചത്. എല്ലാവര്‍ക്കും വൈകാരികമായ തോന്നുന്ന ചിത്രമായിരിക്കും 4 ഇയേഴ്‌സ് എന്നും അതിനുള്ള ഏറ്റവും വലിയ തെളിവാണ് പ്രിയയുടെ പ്രതികരണമെന്നും സര്‍ജാനോ പറഞ്ഞു

Facebook Comments Box

By admin

Related Post