മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ ക്രൈംബ്രാഞ്ചിന് കേസ് കൊടുത്തിട്ടുണ്ട്, മകള്‍ പാപ്പുവിനെ വേണം’; ബാല
മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിനെതിരെ തുറന്നടിച്ച് നടന്‍ ബാല. തന്നെ ഇത്രയും വര്‍ഷം അവര്‍ ചതിക്കുകയായിരുന്നുവെന്നും മകളെ വിട്ടുകിട്ടാന്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നു ബാല .കാമറയുടെ മുന്നില്‍ വന്ന് നിന്ന് അയ്യയ്യോ ഞാന്‍ പാവമാണ് എന്ന് പറയുന്ന ഫ്രോഡുകളെ നിങ്ങള്‍ വിശ്വസിക്കരുത്. അത് പ്രേക്ഷകര്‍ ചെയ്യുന്ന തെറ്റാണ്. എന്റെ മകള്‍ ഇന്ന് എന്റെ കൂടെയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിച്ചു. മനപ്പൂര്‍വ്വം എന്നെ പറ്റിച്ചതാണ്. എന്റെ ഭാര്യ എലിസബത്തും ആഗ്രഹിച്ചിരുന്നു മകള്‍ വരുമെന്ന്. ഞാനും മനുഷ്യനാണ്. എനിക്കും മകളെ കാണണമെന്ന് ആഗ്രഹമുണ്ട്. ഇത്രയും വര്‍ഷം എന്നെ പറ്റിച്ചു. ഫ്രോഡുകളാണവര്‍. നൂറ് പേരുടെ പിന്തുണ ആവശ്യമില്ല. ഒരാള്‍ എങ്കിലും എന്റെ അവസ്ഥ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് എന്റെ വേദന മനസിലാകും. എന്റെ മകള്‍ നന്നായി ജീവിക്കണം. അത്രയേ ഉള്ളൂ ഒരു അച്ഛനെന്ന നിലയില്‍ എന്റെ ആഗ്രഹം.