Films

ബാലയ്ക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം നല്‍കി.ട്രോളുകള്‍ കാെണ്ട് ഹിറ്റായതു കാെണ്ട് കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ല

Keralanewz.com

ബാലയുടെ ഒരു ചിത്രത്തില്‍ താന്‍ പ്രതിഫലം ഇല്ലാതെ അഭിനയിച്ചു എന്ന് ഉണ്ണി മുകുന്ദന്‍ (Unni Mukundan). സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും നടന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഉണ്ണി നിര്‍മ്മിച്ച പുതിയ ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല എന്ന് ബാല (Actor Bala) ആരോപണം ഉന്നയിച്ചിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തത് താന്‍ മാത്രമായിരുന്നു എന്നും ഉണ്ണി. ടെക്നീഷ്യന് പ്രതിഫലം ക്ലിയറായില്ല എന്ന ആരോപണം ഗൗരവമായി കാണുന്നതാണ് ഉണ്ണി പറഞ്ഞു.
7 ലക്ഷം രൂപ DOP എല്‍ദോയ്ക്ക് നല്‍കിയിട്ടുണ്ട്.

‘നീ എനിക്ക് വേണ്ടി ചെയ്തത് ഞാന്‍ നിനക്ക് വേണ്ടി ചെയ്യും’ എന്ന് ബാല പറഞ്ഞു. 20 ദിവസം ചിത്രത്തില്‍ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നല്‍കി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകള്‍ കാെണ്ട് ഹിറ്റായി എന്നത് കാെണ്ട് കൂടുതല്‍ പണം നല്‍കാന്‍ കഴിയില്ല എന്നും ഉണ്ണി കൂട്ടിച്ചേര്‍ത്തു. മുന്‍ ചിത്രത്തില്‍ ബാലയ്ക്ക് മൂന്ന ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയില്‍ ജോലി ചെയ്തിട്ടില്ല.

Facebook Comments Box