Films

നടന്‍ ബാലയുടെ ആരോപണത്തെ പിന്തുണച്ച്‌ നടി അഞ്ജലി അമീര്‍.

Keralanewz.com

നടന്‍ ഉണ്ണി മുകുന്ദന്‍ നി‌ര്‍മിച്ച ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയില്‍ അഭിനയിച്ച തനിക്കും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന നടന്‍ ബാലയുടെ ആരോപണത്തെ പിന്തുണച്ച്‌ നടി അഞ്ജലി അമീര്‍.

ബാലയ്ക്ക് കൊടുത്ത പ്രതിഫലത്തിന്റേതായി കാട്ടി ഉണ്ണി മുകുന്ദന്‍ പുറത്തുവിട്ട കണക്കുകളില്‍ താളപ്പിഴകള്‍ ഉണ്ടെന്നും വശപിശക് തോന്നുന്നുവെന്നും അഞ്ജലി അമീര്‍ പറയുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

I strongly support bala beacuse ഒരു ജൂനിയര്‍ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടര്‍ നു ഉണ്ണിമുകുന്ദന്‍ per ഡേ 10 000 പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാന്‍ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്

Facebook Comments Box