Kerala News

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത്

Keralanewz.com

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് എറണാകുളത്ത് ചേരും. രാവിലെ 10.30ന് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം.

ലീഗിനെ സി.പി.എം പുകഴ്ത്തിയതും രാഷ്ട്രീയ സാഹചര്യങ്ങളും ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും യോഗം വിലയിരുത്തും. വിഴിഞ്ഞം സമരവും ഗവര്‍ണര്‍ സര്‍ക്കാര്‍ യുദ്ധവും ഉള്‍പ്പെടെ പല വിഷയങ്ങളിലും പൊതുധാരണ ഇല്ലാതിരുന്നിട്ടും രാഷ്ട്രീയകാര്യ സമിതി വിളിച്ചുചേര്‍ത്തില്ലെന്ന പരാതി എ ഗ്രൂപ്പും കെ മുരളീധരനെപ്പോലുള്ള നേതാക്കളും ഉന്നയിക്കും.

യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാന്‍ സി.പി.എം ലീഗിനെ പുകഴ്ത്തിയതും അതിനെ സ്വാഗതം ചെയ്ത ലീഗ് നേതാക്കളുടെ പ്രതികരണങ്ങളും ഗൗരവമായി കാണണമെന്ന അഭിപ്രായമാണ് ഉയരുന്നത്. തരൂരിന്റെ കോഴിക്കോട് പര്യടനം വിവാദമാക്കിയതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

Facebook Comments Box