Kerala News

മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് അവരെ സി.പി.എം കണ്ടിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി

Keralanewz.com

സി.പി.എമ്മിനൊപ്പം സഹകരിക്കാമെന്ന് കരുതന്നവരും എതിര്‍ക്കുന്നവരും തമ്മിലെ പോരാട്ടമാണ് അടുത്തിടെ ലീഗിലെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ കാതല്‍.

ഏറ്റവുമൊടുവില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ലീഗിനെ ലക്ഷ്യമിട്ട് പരസ്യപ്രസ്താവന നടത്തിയത്. മുസ്ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയായാണ് അവരെ സി.പി.എം കണ്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി ആരുടെ മുന്നിലും വാതിലടച്ചിട്ടില്ലെന്നു ഗോവിന്ദന്‍ വ്യക്തമാക്കി.

Facebook Comments Box