Kerala News

മുല്ലപ്പെരിയാറില്‍ പുതിയ ഡാം

Keralanewz.com

തര്‍ക്കങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കി മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ട്.

പരിസ്ഥിതി പഠനത്തെക്കുറി‍ച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും. ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍, കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെനിന്ന് 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടി‍നായി കേരളം സ്ഥലം കണ്ടെത്തിയത്.

Facebook Comments Box