Kerala News

കെ.വി. തോമസ്‌ വീണ്ടും ഡല്‍ഹിക്ക്‌

Keralanewz.com

കെ.വി. തോമസ്‌, മാസങ്ങളുടെ കാത്തിരിപ്പിനുശേഷം പുതിയ നീക്കങ്ങളുമായി ഹൈക്കമാന്‍ഡിനു മുന്നിലേക്ക്‌.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കണ്‍വന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിട്ടതിന്‌ പിന്നാലെയാണ്‌ കെ.വി.തോമസിനെതിരേ പാര്‍ട്ടി നടപടിയെടുത്തത്‌. ഉമ തോമസ്‌ തൃക്കാക്കരയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകകൂടി ചെയ്‌തതോടെ ഏറെക്കുറെ നിശബ്‌ദനായി മാറിയ തോമസ്‌, കെ.പി.സി.സി. നേതൃത്വവുമായി ഇടഞ്ഞു തന്നെയാണ്‌ നിലകൊള്ളുന്നത്‌. അതിനിടെ ശശി തരൂര്‍ പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷപദത്തിലേക്ക്‌ മത്സരിച്ചപ്പോള്‍ സംസ്‌ഥാന നേതൃത്വത്തിന്റെ പൊതുനിലപാടിനു വിരുദ്ധമായി തരൂരിനെ പിന്തുണച്ച്‌ കെ.വി. തോമസ്‌ സംസ്‌ഥാന നേതൃത്വത്തോടുള്ള നീരസം ആവര്‍ത്തിച്ചിരുന്നു. സി.പി.എം. സെമിനാറില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ പാര്‍ട്ടിയില്‍ നോട്ടപ്പുള്ളിയായി മാറിയ തോമസിനെ കൈവിടുന്ന നിലപാടാണ്‌ സംസ്‌ഥാന നേതൃത്വം സ്വീകരിച്ചത്‌.

Facebook Comments Box