Mon. Apr 29th, 2024

തിരുവനന്തപുരം- കണ്ണൂര്‍ ഭൂഗര്‍ഭ (തുരങ്ക) അര്‍ധ-അതിവേഗ റെയില്‍വേ പദ്ധതി സംബന്ധിച്ച ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രതിനിധി കെ.വി. തോമസ് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു.

By admin Jul 12, 2023 #k rail #KV Thomas
Keralanewz.com

ഭൂമിക്കടിയിലൂടെ 400 കിലോമീറ്ററോളം നീളത്തില്‍ അര്‍ധ- അതിവേഗ ട്രെയിൻ സര്‍വീസ് നടപ്പാക്കുന്ന പദ്ധതി റിപ്പോര്‍ട്ടാണ് ഇ. ശ്രീധരൻ തയാറാക്കിയത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാകും ട്രെയിൻ സര്‍വീസ്. ഭൂമി പാട്ടത്തിനെടുത്ത് അതിന് അടിയിലൂടെ തുരങ്കപാത നിര്‍മിക്കുകയാണു പ്രധാനം. ഇതോടൊപ്പം ചിലയിടങ്ങളില്‍ ആകാശപാതയും വേണ്ടിവരും. എന്നാല്‍, കേരളത്തില്‍ ആകാശപാത നിര്‍മിക്കാൻ ആവശ്യമായ കരിങ്കല്‍ (പാറ) ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പരമാവധി പ്രദേശങ്ങളില്‍ തുരങ്കപാതയ്ക്കാകും മുൻതൂക്കം നല്‍കുക.

Facebook Comments Box

By admin

Related Post