Sun. Apr 28th, 2024

ന്യൂസിലാന്റ് പുകവലിക്കാത്തവരുടെ രാജ്യമാകും

By admin Dec 14, 2022 #ban #Cigarette
Keralanewz.com

സിഗരറ്റ് വാങ്ങാനാകാത്ത വിധം കര്‍ശന നിയന്ത്രണങ്ങളുള്ള നിയമത്തിന് ന്യൂസീലന്‍ഡ് പാര്‍ലമെന്റ് അംഗീകാരം നല്‍കി.

സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വര്‍ഷവും കൂട്ടി, ആ ശീലം തുടങ്ങാന്‍ യുവാക്കള്‍ക്ക് അവസരം കൊടുക്കാത്ത ലോകത്തെ ആദ്യത്തെ പുകവലി നിയന്ത്രണ നിയമമാണു പാസ്സായത്. പുക വലിക്കാത്ത ഒരു തലമുറയെ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് പാസാക്കിയത്.

കടയില്‍നിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം നിലവില്‍ 18 വയസ്സാണ്. അടുത്ത വര്‍ഷം മുതല്‍ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. പുകയില ഉല്‍പന്നങ്ങളിലെ അനുവദനീയ നിക്കോട്ടിന്‍ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പ്രത്യേക വില്‍പന കേന്ദ്രങ്ങള്‍ കര്‍ശനമാക്കുക, വില കൂട്ടുക എന്നിങ്ങനെ നടപടികളും ഒപ്പമുണ്ടാകും.

Facebook Comments Box

By admin

Related Post