International News

അവിഹിത ബന്ധം പിടിക്കപ്പെട്ടാൽ ശിക്ഷ ഇതാണ്..

Keralanewz.com

വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍കുറ്റമാക്കി ഇന്തോനേഷ്യ. വിവാഹേതര ലൈംഗിക ബന്ധം നിരോധിച്ച്‌ ഇന്തോനേഷ്യന്‍ പാര്‍ലമെന്‍റ് പുതിയ ക്രിമിനല്‍ കോഡിന് അംഗീകാരം നല്‍കി.

നിയമം മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍വരും. പുതിയ നിയമ പ്രകാരം വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തിന് ഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. ലിവിംഗ് ടുഗതറും പുതിയ നിയമപ്രകാരം ആറു മാസംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. വ്യഭിചാരവും ജയിലില്‍ അടയ്ക്കാവുന്ന കുറ്റമായിരിക്കും. എന്നാല്‍ വിവാഹത്തിനു മുന്‍പുള്ള ലൈംഗിക ബന്ധം വിലക്കിയിട്ടില്ല. പുതിയ നിയമത്തിന് ചൊവ്വാഴ്ച പാര്‍ലമെന്‍റ് ഏകകണ്ഠമായാണ് അംഗീകാരം നല്‍കിയത്.

Facebook Comments Box