National News

വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് യാത്ര.
തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു.

Keralanewz.com

കൊച്ചി: വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ കസ്റ്റഡിയിൽ എടുത്തു. കുട്ടികളുമായി വിനോദയാത്രയ്ക്ക് പോയ സ്പാർടെൻസ് എന്ന ബസാണ് അധികൃതർ കസ്റ്റഡിയിൽ എടുത്തത്.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേയ്ക്കാണ് വിദ്യാർഥികളുമായി വിനോദയാത്രക്ക് എത്തിയത്.നികുതി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഇൻഷുറൻസ് തുടങ്ങിയ ഒരു രേഖയുമില്ലാതെയാണ് കെ എല്‍ 74 3303 നമ്പര്‍ ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്.

എന്നാൽ ഈ രേഖകളെല്ലാം ഉള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്റെ നമ്പറിലായിരുന്നു ബസ് സര്‍വീസ് നടത്തിയിരുന്നത്.രേഖകളുള്ള ബസിന്റെ കെ എല്‍ 74 3915 എന്ന നമ്പറിലാണ് ബസ് ഓടിയത്.

45 വിദ്യാർഥികളുമായി കൊച്ചിയിലേക്ക് ബസ് സർവീസ് നടത്തിയത്. ബസ് രഹസ്യ വിവരത്തെ തുടര്‍ന്നാണ് അധികൃതരുടെ നടപടി.

Facebook Comments Box