National News

ഭക്ഷണത്തില്‍ വിഷംചേര്‍ത്ത് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന സരിതയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു: മുന്‍ ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Keralanewz.com

തിരുവനന്തപുരം: ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സരിത എസ് നായരുടെ പരാതിയില്‍ സരിതയുടെ ഡ്രൈവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. സരിതയുെട മുന്‍ ഡ്രൈവറായ വിനു കുമാറിനെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.

പലതവണയായി ഭക്ഷണത്തില്‍ രാസപദാര്‍ഥം ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് സരിത പരാതി നല്‍കിയിരിക്കുന്നത്. വിഷം ചേര്‍ത്ത ഭക്ഷണം കഴിച്ചതിന് പിന്നാലെ തനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായതായും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിതയുടെ പരാതിയില്‍ പറയുന്നു. ആ ഭക്ഷണം കഴിച്ചതോടെ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവ ശരീരത്തില്‍ കടന്നുകൂടാനും ഇത് കാരണമായെന്നും സരിത പറയുന്നു.

സിബിഐക്ക് മൊഴി നല്‍കാന്‍ പോയ ദിവസം കരമനയിലെ ബേക്കറിയില്‍നിന്ന് വാങ്ങിയ ജ്യൂസില്‍ വിനു കുമാര്‍ ഒരു പൊടി കലര്‍ത്തുന്നത് താന്‍ കണ്ടുവെന്നും അതോടെയാണ് സംശയം ഉണ്ടായതെന്നും സരിത പറയുന്നു.

Facebook Comments Box