Sun. May 5th, 2024

സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പൊലീസ് പിടിയിലായി : പിടിയിലായത് ബി.ജെ.പി പ്രവർത്തകൻ

By admin Nov 27, 2022
Keralanewz.com

കൊച്ചി: കോലഞ്ചേരിയിൽ രണ്ട്‌ സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന അധ്യാപകൻ പൊലീസ് പിടിയിലായി . വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ എം. ശങ്കറിനെയാണ്‌ പൊലീസ് പിടികൂടിയത്.
ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കൂടിയാണ്‌ പിടിയിലായ അധ്യാപകൻ.

പ്രധാന അധ്യാപകൻ നൽകിയ പരാതിയെ തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. കുന്നത്തുനാട്‌ പോലീസിലാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.

Facebook Comments Box

By admin

Related Post