Religion

എറണാകുളം ബസലിക്ക സംഘർഷത്തെ തുടർന്ന് പോലീസ് നിയന്ത്രണം ഏറ്റെടുത്തു. പള്ളി അടച്ചിടാൻ പോലീസ്തീ ആർ ഡീ ഒ ക്ക്നിർദ്ദേശം നൽകിയതിന് പിന്നിൽ എൽ ഡീ എഫിലെ ഉന്നതനായ ഘടക കക്ഷി നേതാവ്

Keralanewz.com

സഭാ അനുകൂലികളും, വിമത വിഭാഗവും തമ്മിൽ സംഘർഷം മൂർച്ഛിച്ചതിനെ പിന്നാലെ എറണാകുളം ബസലിക്ക പൂർണ്ണമായും പോലീസ് നിയന്ത്രണത്തിലായി. കൂടുതൽ സംഘർഷം ഉണ്ടാവാതെ വേണ്ട നടപടികൾ സ്വീകരിക്കണം എന്ന രൂപത നേതൃത്തിന്റെ ഇടപെടലിനെ തുടർന്ന് എൽ ഡീ എഫ് ഇലെ പ്രമുഖ ഘടക കക്ഷി നേതാവ് പ്രശ്നത്തിൽ ഇടപെടുകയും, ബസലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുക്കയുമാണ് ഉണ്ടായത്. ജില്ലാ കളക്ട്ടർ ഉടൻ ഇടപെടൽ നടത്താനും പോലീസ് കമ്മീഷണർ ആവശ്യപ്പെട്ടിട്ടുണ്ട്.

Facebook Comments Box