International News

ചൈനയില്‍ കോവിഡ്‌ കുതിക്കുന്നു

Keralanewz.com

ചൈനയില് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല്‍പ്പതിനായിരത്തിലേക്കെത്തി.

ശനിയാഴ്ച 39,791 പേര്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. പ്രതിദിന കോവിഡ് കേസുകള് ഉയരുന്നതില് ചൈനയില് ആശങ്ക തുടരുകയാണ്. പുതുതായി ഒരു കോവിഡ് മരണമാണ് റിപ്പോര്ട്ട് ചെയ്തത്.

കോവിഡ് തീവ്രമായതിന് പിന്നാലെ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്ക്കെതിരെ പ്രതിഷേധങ്ങളും ശക്തമാകുന്നതായാണ് റിപ്പോര്‍ട്ട്. ഷാങ്ഹായിയില് ഉള്‍പ്പെടെ സര്ക്കാരിന്റെ കോവിഡ് നയങ്ങള്ക്ക് എതിരെ ജനങ്ങള് പ്രതിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.

Facebook Comments Box