തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്‌എഫ്‌ഐ യൂണിയന്‍ സ്വന്തമാക്കി.ചങ്ങനാശ്ശേരി എസ്ബി കോളജില്‍ വനിതാ ചെയര്‍ പേഴ്‌സണ്‍

Keralanewz.com

തെരഞ്ഞെടുപ്പ് നടന്ന 130 കോളജുകളില്‍ 116 ഇടത്ത് എസ്‌എഫ്‌ഐ യൂണിയന്‍ സ്വന്തമാക്കി. കോട്ടയം ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളില്‍ 37 ഇടത്തും, എറണാകുളത്ത് 48 കോളജുകളില്‍ 40 ഇടത്തും, ഇടുക്കിയില്‍ 26 ല്‍ 22 ഇടത്തും, പത്തനംതിട്ടയില്‍ 17 ല്‍ 16 ഇടത്തും, ആലപ്പുഴ ജില്ലയിലെ ഏക ക്യാമ്ബസിലും എസ്‌എഫ്‌ഐ വിജയിച്ചു.ചങ്ങനാശ്ശേരി എസ്ബി കോളജിന്റെ നൂറുവര്‍ഷ ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി ചെയര്‍ പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. അര്‍ച്ചന സിഎച്ച്‌ ആണ് ചെയര്‍ പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്.

Facebook Comments Box