Fri. Apr 19th, 2024

യേശു എന്നോട് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ പറഞ്ഞു : 37,000 അടി ഉയരത്തില്‍ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച്‌ യുവതി

By admin Dec 1, 2022 #Emergency Landing
Keralanewz.com

37,000 അടി ഉയരത്തില്‍ വിമാനത്തിന്റെഎമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച്‌ യുവതി . സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ഓഫ് അമേരിക്കയിലാണ് സംഭവം.

ഹൂസ്റ്റണില്‍ നിന്ന് ഒഹിയോയിലേക്ക് പോകുകയായിരുന്ന ഫ്ലൈറ്റില്‍ 34 കാരിയായ അലോം അഗ്ബെഗ്നിനൗ എന്ന യാത്രക്കാരിയാണ് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചത് . തടയാന്‍ ശ്രമിച്ച സഹയാത്രികന്റെ തുടയില്‍ കടിച്ചു.

വിമാനത്തിന്റെ പിന്നില്‍ തൂങ്ങിക്കിടക്കാനാണ് അലോം ആദ്യം ശ്രമിച്ചത് . എന്നാല്‍ ഇത് തടഞ്ഞാണ് അലോമിനെ വിമാനത്തിലെ ജീവനക്കാര്‍ വിമാനത്തില്‍ കയറ്റിയത്. പറന്ന് തുടങ്ങി അല്പനേരം കഴിഞ്ഞപ്പോഴും അലോം അസ്വസ്ഥകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി . സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സീറ്റില്‍ ഇരിക്കുന്നതിനു പകരം അലോം വിമാനത്തിന്റെ എമര്‍ജന്‍സി ഗേറ്റ് തുറക്കാന്‍ ശ്രമിച്ചു.

ഇതോടെ ഹിലാരി ക്ലിന്റണ്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനം അടിയന്തരമായി ഇറക്കി.

Facebook Comments Box

By admin

Related Post