Kerala News

കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മയക്കുമരുന്ന് വിരുദ്ധ മോചന ജ്വാലയുടെ ഭാഗമായി കുറവിലങ്ങാട് പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് ജനകീയ സദസ്സും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു

Keralanewz.com

സമൂഹത്തെ കാർന്ന് തിന്നുന്ന മയക്ക്മരുന്നിന്റെയും ആധുനികലഹരി പദാർത്ഥങ്ങളുടെയും വ്യാപനത്തിനെതിരെ സമൂഹ മനസാക്ഷിയെ ഉണർത്തി പ്രതിരോധം തീർക്കുവാൻ
കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിയുടെ നിർദ്ദേശ പ്രകാരം കേരള യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റിയാണ് ജനകിയ സദസ്സ് സംഘടിപ്പിച്ചത്.

യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡണ്ട് ബിബിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജകമണ്ഡലം ഓഫീസ് ചാർജ് സെക്രട്ടറി പ്രവീൺ പോൾ സ്വാഗതം പറഞ്ഞു. കേരള കോൺഗ്രസ് പാർട്ടി വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ MP ഉദ്ഘാടനം ചെയ്തു.കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി സിറിയക്ക് ചാഴിക്കടനും യുജിൻ കൂവള്ളൂരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുക്കുകയും വിമോചന ജ്വാല തെളിയിക്കുകയും ചെയ്തു

എക്സൈസ് ഇൻസ്പെക്ടർ നെഫി ലഹരി വിരുദ്ധ ക്ലാസ് എടുത്തു

കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം അഡ്വ. ബോസ് അഗസ്റ്റിൻ , മണ്ഡലം പ്രസിഡണ്ട് സിബി മാണി, നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി തോമസ് കന്നു തൊട്ടി മലയിൽ
കേരള യൂത്ത് ഫ്രണ്ട് (എം) ജില്ല ജനറൽ സെക്രട്ടറി ജോൺസ് തത്തംകുളം, വൈസ് പ്രസിഡണ്ട് ലിജു ജോസഫ് മെക്കാട്ടിൽ
നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ബിനു പൗലോസ് അരുൺ ജേക്കബ് മരങ്ങാട്ടുപള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ ജോർജ് സെബാസ്റ്റ്യൻ വെളിയന്നൂർ , Adv. അപ്പു ജോസ് , സിജോ സ്ക്കറിയ ചെമ്പോല . അഭിജിത്ത് ഞീഴൂർ
ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ
ആൽബിൻ ജോസ് മരങ്ങാട്ടുപള്ളി
ഷിജോ ചെന്നേലി , ജില്ലാ കമ്മിറ്റി അംഗം
സനു വർഗിസ്
ഷിബി ജോൺ കടുത്തുരുത്തി മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് കടുത്തുരുത്തി ടോം കിടങ്ങൂർ ജോബിൻ കൂനം മാക്കിയിൽ ,ജോബിൻ നാലാം കുഴിയിൽ, ദീപക് ഞീഴൂർ ആൽബിൻ മാപ്പിള പറമ്പിൽ എന്നിവർ സംസാരിച്ചു

യൂത്ത് ഫ്രണ്ട് (M) കടപ്പാമറ്റം മണ്ഡലം പ്രസിഡണ്ട് ആയ അനിൽ ജോർജ് പാലാം താട്ടലിന്റെ നേതൃത്വത്തില് മേരി മാതാ പബ്ലിക് സ്കൂളിലെ കുട്ടികൾ ലഹരി ക്കെതിരായ ഫ്ലാഷ് മോബ് അവതരിപ്പിച്ചു

Facebook Comments Box