Mon. Apr 29th, 2024

പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്ബാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

By admin Dec 23, 2022 #CPIM #MV Govindan
Keralanewz.com

പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ അനധികൃത സ്വത്ത് സമ്ബാദനം അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.

ജനവിരുദ്ധമായതൊന്നും പാര്‍ട്ടി അംഗീകരിക്കില്ലെന്നും എല്ലാ ദൗര്‍ബല്യങ്ങളും പരിഹരിച്ച്‌ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“തിരുത്തല്‍ പ്രക്രിയ പാര്‍ട്ടി ജീവിതത്തിലുടനീളം തുടരണം. ജനവിരുദ്ധവും തെറ്റായതുമായ പ്രവണതകള്‍ പാര്‍ട്ടിയില്‍ വച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വെള്ളം കടക്കാത്ത കംപാര്‍ട്ട്മെന്റ് ആയിട്ടുള്ള സിസ്റ്റം അല്ല” അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെ അലോസരപ്പെടുത്തുന്ന സാമ്ബത്തിക നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും അപകീര്‍ത്തിപ്പെടുത്താന്‍ തിരഞ്ഞെടുപ്പിന് മുമ്ബും ശേഷവും നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി അഞ്ച് വര്‍ഷമെങ്കിലും നഷ്ടപരിഹാരത്തുക നല്‍കണമെന്ന കേരളത്തിന്‍റെയും ബി.ജെ.പി ഇതര സംസ്ഥാനങ്ങളുടെയും ആവശ്യം കേന്ദ്രം ചെവിക്കൊള്ളുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു.

Facebook Comments Box

By admin

Related Post