തിരുവല്ല നഗരസഭ ഉപാധ്യക്ഷ സ്ഥാനം എല്‍.ഡി.എഫിന്; യു.ഡി.എഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി
തിരുവല്ല: തിരുവല്ല നഗരസഭ വൈസ് ചെയർമാൻ സ്ഥാനം ടോസിലൂടെ എല്‍.ഡി.എഫിന് ലഭിച്ചു. എല്‍.ഡി.എഫിലെ എൻ.സി.പി അംഗം ജിജി വട്ടശ്ശേരില്‍ പുതിയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു
ഇന്ന് രാവിലെ 11 മണിക്ക് കോണ്‍ഫറൻസ് ഹാളില്‍ നടന്ന വോട്ടിങ്ങില്‍ യുഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായിരുന്നു. തുടർന്ന് എല്‍ഡിഎഫ് യുഡിഎഫ് അംഗബലം 15 ആയി. ഇതേ തുടർന്നാണ് ടോസിംഗിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ബിജെപി അംഗങ്ങള്‍ വോട്ടിംഗ് ബഹിഷ്കരിച്ചു.
എൻ.ഡി.എ സ്വതന്ത്രനും എസ്.ഡി.പി.ഐ അംഗവും യു.ഡി.എഫിന് വോട്ട് ചെയ്തു. യു.ഡി.എഫ് വൈസ് ചെയർമാൻ ആയിരുന്ന ജോസ് പഴയിടം മുന്നണി ധാരണയുടെ പേരില്‍ രാജിവച്ച സാഹചര്യത്തിലാണ് പുതിയ വൈസ് ചെയർമാനെ തിരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടന്നത്
Facebook Comments Box