Sat. Apr 20th, 2024

തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ കരാർ കേരള കോൺഗ്രസ് (എം) പാലിക്കും : സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന ആവശ്യമില്ലാത്തത് : കോട്ടയം ജില്ലയിൽ എൽ.ഡി.എഫിന് ഇത്രയധികം സീറ്റ് ലഭിച്ചത് കേരള കോൺഗ്രസ് ഒപ്പം എത്തിയതിന് ശേഷം : കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു

By admin Jan 9, 2023 #news
Keralanewz.com

കോട്ടയം : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഇടതു മുന്നണിയുമായി ഏതെങ്കിലും തരത്തിൽ കരാർ ഉണ്ടങ്കിൽ എല്ലാം പാലിക്കുമെന്ന് കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ലോപ്പസ് മാത്യു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗങ്ങൾ എന്നത് സംബന്ധിച്ച് എന്ത് കരാറായാലും പാലിക്കും. ഇത് സംബന്ധിച്ച് ഇടതു മുന്നണി ഘടക കക്ഷികളുടെ മിനിറ്റ്സ് പരിശോധിക്കുകയാണ്. പാറത്തോട് പഞ്ചായത്തിനെയും കാഞ്ഞിരപ്പള്ളി ബ്ളോക്കിനെയും സംബന്ധിച്ചുമുള്ള സി പി ഐ ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് വന്ന പരസ്യ പ്രസ്താവന ആവശ്യമില്ലാത്തത് ആയിരുന്നു എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ അഭിപ്രായം

കേരള കോൺഗ്രസ് എം ഇടത് മുന്നണിയുടെ ഭാഗമായ ശേഷമാണ് എൽ ഡി എഫിന് കോട്ടയം ജില്ലയിൽ ഇത്രയധികം സീറ്റുകളിൽ വിജയിക്കാനായതും ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഭരിക്കാൻ ആയത് എന്ന് വിമർശിക്കുന്ന വർ മറക്കരുത്. . ഈ സാഹചര്യത്തിൽ മിനിറ്റ്സ് പരിശോധിച്ച് എല്ലാ സ്ഥലത്ത് ഉള്ള കരാറുകൾ പരിശോധിച്ച് രാജി വച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇത്തരം ഒരു പ്രസ്താവനയുടെ ആവശ്യം ഇല്ലായിരുന്നു. എന്തെങ്കിലും പ്രശ്നം ഉണ്ടങ്കിൽ ചർച്ച ചെയ്ത് മിനിറ്റ്സ് നോക്കി പരിഹരിക്കാവുന്നതേ ഉള്ളു എന്നാണ് പാർട്ടിയുടെ അഭിപ്രായം

പാർട്ടി ഏതെങ്കിലും തരത്തിൽ ഏതെങ്കിലും പഞ്ചായത്തിൽ എഗ്രിമെന്റ് വച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും പാലിക്കുമെന്ന ഉറച്ച തീരുമാനമാണ് ഉള്ളതെന്നും അദേഹം പറഞ്ഞു

Facebook Comments Box

By admin

Related Post