Films

പത്താനില്‍ ചുംബന രംഗമുണ്ടോയെന്ന് ആരാധകന്‍

Keralanewz.com

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ഒരു ആരാധകന്‍റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. ട്വിറ്ററില്‍ ഷാരൂഖ് നടത്തിയ ‘ആസ്ക് മീ എനിതിംഗ്’ എന്ന ചോദ്യത്തോര പരിപാടിയിലാണ് ഒരു ആരാധകന്‍റെ സംശയത്തിന് മറുപടി നല്‍കിയത്. പത്താന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ ഉണ്ടോ എന്നാണ് ചോദ്യം. പത്താന്‍ എത്തുന്നത് കിസ് ചെയ്യാന്‍ അല്ല, കിക്ക് ചെയ്യാനാണെന്ന മാസ് മറുപടിയാണ് ഷാരൂഖ് ഖാന്‍ നല്‍കിയിരിക്കുന്നത്. നിരവധിപ്പേരാണ് ഷാരൂഖിന്റെ മറുപടി ഏറ്റെടുത്തിരിക്കുന്നത്.

എന്തായാലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും. ജനുവരി 25നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. 

Facebook Comments Box