Thu. May 2nd, 2024

ചീഫ് സെക്രട്ടറിക്കെതിരെ വിമര്‍ശനവുമായി റവന്യൂ മന്ത്രി കെ.രാജന്‍.

By admin Jan 26, 2023 #cpi #CPIM #K Rajan #LDF
Keralanewz.com

ഭവന നിര്‍മാണ ബോര്‍ഡ് നിര്‍ത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിര്‍ദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തില്‍ വിമര്‍ശനമുന്നയിച്ച്‌ റവന്യൂമന്ത്രി കെ.രാജന്‍.

ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങള്‍ എടുക്കരുതെന്നും ഇവിടെ സര്‍ക്കാരുണ്ടെന്ന് ഓര്‍ക്കണമെന്നും കെ രാജന്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. റവന്യൂ വകുപ്പിനു കീഴിലാണ് ബോര്‍ഡ്.

ബോര്‍ഡിന്‍റെ പ്രവര്‍ത്തനം നിര്‍ത്തുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു. ബോര്‍ഡ് നഷ്ടത്തിലാണെന്നും വരുമാനമില്ലെന്നും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും റിപ്പോര്‍ട്ട് നല്‍കി. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭരണപരിഷ്കാര കമ്മീഷന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു

Facebook Comments Box

By admin

Related Post