Sat. May 4th, 2024

സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണം: ജി. സുധാകരന്‍.സി.പി.എം നേതൄത്വത്തിന് കത്ത് നല്‍കി

By admin Mar 2, 2022 #CPIM #g sudhakaran
Keralanewz.com

കൊച്ചി: സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ജി.

സുധാകരന്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കത്ത് നല്‍കി. ഇക്കാര്യം സുധാകരന്‍ പിന്നീട് മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.

സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും പുതിയ ആളുകള്‍ വരട്ടെയെന്നുമാണ് സുധാകരന്റെ നിലപാട്. ജില്ലാ ഘടകത്തില്‍ തുടരാമെന്നും പാര്‍ട്ടി ഇക്കാര്യത്തില്‍ നിലപാടെടുക്കട്ടെയെന്നൂം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ജി. സുധാകരന്‍ തുടരട്ടെയെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്. 75 വയസ് പ്രായപ്രരിധി മാനദണ്ഡം നടപ്പിലാക്കിയാല്‍ ജി. സുധാകരന് നേതൃത്വത്തില്‍ നിന്നു ഒഴിയേണ്ടി വരും.

സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയില്‍ നിലവില്‍ 88 അംഗങ്ങളാണുള്ളത്. പ്രത്യേക ക്ഷണിതാക്കളായി വി.എസ്. അച്യുതാനന്ദന്‍, പാലോളി മുഹമ്മദുകുട്ടി, പി.കെ. ഗുരുദാസന്‍, എം.എം. ലോറന്‍സ് ഉള്‍പ്പെടെ എട്ടു പേരുമുണ്ട്.

സംസ്ഥാന കമ്മിറ്റിയിലെ 88 പേരില്‍ പിണറായി വിജയന്‍, പി. രുണാകരന്‍, കെ.ജെ. തോമസ്, വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, എം.എം. മണി, കെ.പി. സഹദേവന്‍, പി.പി. വാസുദേവന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, സി.പി. നാരായണന്‍, ജി. സുധാകരന്‍ എന്നിവരാണ് 75 വയസിലെത്തുകയോ പിന്നിടുകയോ ചെയ്തവര്‍.

കേരളത്തില്‍ നിന്നുള്ള പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എസ്. രാമചന്ദ്രന്‍ പിള്ളയുമാണ് 75 എന്ന പ്രായപരിധിക്ക് പുറത്തുള്ളവര്‍. മുഖ്യമന്ത്രി കൂടിയായ പിണറായി വിജയന് കേന്ദ്ര നേതൃത്വം ഇളവ് നല്‍കുമെന്നുറപ്പാണ്.

83 വയസ്സ് പിന്നിട്ട എസ്.ആര്‍.പിയെ ഹൈദരബാദില്‍ നടന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കിയാണ് പി.ബിയില്‍ തുടരാന്‍ അനുവദിച്ചത്. ഇത്തവണ പി.ബിയില്‍ നിന്നു ഒഴിവാകുന്ന എസ്.ആര്‍.പിയെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കാനാണ് സാദ്ധ്യത.

അതേ സമയം, കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍, വൈക്കം വിശ്വന്‍, 75 പിന്നിട്ട സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ എം. എം. മണി, ആനത്തലവട്ടം ആനന്ദന്‍, കെ.ജെ. തോമസ് എന്നിവരും ഒഴിവാക്കപ്പെടും.

ഏതൊരു അംഗത്തിനും പാര്‍ട്ടി നേതൃത്വത്തിന് കത്ത് നല്‍കാം. ജി.സുധാകരന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഏതു കാര്യവും അദ്ദേഹത്തിന് പാര്‍ട്ടിയെ അറിയിക്കാനുള്ള അവകാശവുമുണ്ട്. പരിഗണിക്കേണ്ടതാണെങ്കില്‍ പരിശോധിച്ച്‌ നടപടിയെടുക്കും. സുധാകരന്റെ പ്രായവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ല. അതൊക്കെ മാദ്ധ്യമ പ്രവര്‍ത്തകരുടെ വ്യാഖ്യാനം മാത്രമാണ്. പഴയ ഒരു കൂട്ടം ആളുകള്‍ പോകുമ്ബോള്‍ മാത്രമാണ് പുതിയ അംഗങ്ങള്‍ക്ക് അവസരം കിട്ടുന്നത്.

– കോടിയേരി ബാലകൃഷ്ണന്‍, സി.പി.എംസംസ്ഥാന സെക്രട്ടറി

Facebook Comments Box

By admin

Related Post