Fri. Dec 6th, 2024

“ബജറ്റ് അവിടെ കാപ്പൻ ഇവിടെ “പാലാ എം.എൽ.എ ജനങ്ങളെ കബളിപ്പിക്കുന്നു, ബജറ്റ് ദിവസം പോലും കാപ്പൻ നിയമസഭയിൽ ഹാജരായില്ല തെരഞ്ഞെടുത്ത നാടിനു വേണ്ടി ഒരു വാക്കു പോലും സഭയിൽ സംസാരിക്കാത്ത ഏക എം.എൽ.എയാണ് കാപ്പൻ; പ്രൊഫ. ലോപ്പസ് മാത്യു

By admin Feb 3, 2023 #news
Keralanewz.com

കോട്ടയം: വളരെ പ്രധാനമായ ബജറ്റ് അവതരണ ദിവസം പോലും സഭയിൽ ഹാജരാവാതെ ചുമതലകൾ നിർവ്വഹിക്കാത്ത പാലാ എം.എൽ.എ ബജറ്റ് വിഹിതം പോലും ആവശ്യപ്പെട്ട് ചോദിച്ചു വാങ്ങാതെ എന്നും എപ്പോഴും അവഗണിക്കുന്നു എന്നു വിലപിക്കുന്നത് മുതലക്കണ്ണീർ മാത്രമാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു.
നിയമസഭയിൽ ഹാജരാവാതെയും അവിടെ പ്രസംഗിക്കുവാനും ആവശ്യപ്പെടാനും ഉള്ള സമയം വിനിയോഗിക്കാതെ മററ്കാര്യങ്ങൾ മാത്രം സമയം കണ്ടെത്തി എപ്പോഴും അവഗണിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ്.
ബജറ്റ് തുക അനുവദിക്കുന്നത് പൊതുപദ്ധതികൾക്കാണ്. വകുപ്പുകൾക്കാണ് പണം അനുവദിക്കുക

ബജറ്റ് അവതരിച്ചപ്പോൾ പാല എം.എൽ.എ. രാമപുരത്തായിരുന്നു എന്തൊരു ആൽമാർത്ഥത


പ്രാദേശിക വികസനത്തിനായി മുൻ ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി എം.എൽ.എമാർക്ക് സ്വന്തം നിലപാട് അനുസരിച്ച് വാനിയോഗിക്കുവാനായി പ്രാദേശിക വികസന ഫണ്ടും, അസ്തി വികസന ഫണ്ടും അതു അനുവദിച്ചിട്ടുണ്ട് അത് ഇപ്പോഴും തുടരന്നുമുണ്ട്.ഇത് മുൻഗണനാ വിഷയങ്ങൾ നൽകാതെ ജനങ്ങളെ വഞ്ചിക്കുകയാണ് കാപ്പൻ ചെയ്യുന്നത്


കെ.എം.മാണി ഫൗണ്ടേഷന് പണം അനുവദിച്ചതിൽ കാപ്പൻ രോഷം കൊള്ളേണ്ടതില്ല. പാലാ നഗരസഭാ സ്റ്റേഡിയത്തിന് അത്യമായി പുലബന്ധം പോലും ഇല്ലാത്ത വ്യക്തിയുടെ പേരാണ് കെ.എം.മാണി താത്പര്യമെടുത്ത്ഇട്ടത് എന്നുള്ളത് കാപ്പൻ മറക്കരുത്


ഈ ബജറ്റിൽ പാലായ്ക്ക് നൂതനമായ നിരവധി നവീന പ്രൊജക്ടുകൾക്ക് പണം അനുവദിച്ചിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാത്തതിനാലാണ് ബജറ്റിൻ്റെ അച്ചടിച്ച കോപ്പി കൈപ്പറ്റാനാവാതെയും പരിശോധിക്കുവാൻ ഇടയാവാതെയും വന്നത്.
ബജറ്റിലുള്ളത് വായിച്ചെടുക്കുവാൻ മററുള്ളവരെ ചുമതപ്പെടുത്തിയതുകൊണ്ടും അവർ തയ്യാറാക്കിയതാണ് ശരി എന്നും ധരിച്ചിരിക്കുന്നതു കൊണ്ടുമാണ് അതുവദിച്ചിരിക്കുന്ന ഭൂരിഭാഗം പദ്ധതികളും കാണാതെ പോയിരിക്കുന്നത്.
മുങ്ങി നടക്കാതെ ചുമതല നിർവ്വഹിക്കുവാൻ കാപ്പൻ തയ്യാറാവണം.
അത് അത്ര സുഖമുള്ള കാര്യവുമില്ല.ലോപ്പസ് മാത്യു പറഞ്ഞു


വിളക്കുതെളിക്കലും നാടമുറിക്കലും മാത്രമാണ് ചുമതല എന്ന് ധരിച്ചിരിക്കുന്നതാണ് കാപ്പൻ്റെ പ്രശ്നം

Facebook Comments Box

By admin

Related Post