Sun. Apr 28th, 2024

വിമാനം കടലിലേക്ക്….! ഖത്തര്‍ എയര്‍വേയ്സില്‍ കൂട്ട നിലവിളി ഉയര്‍ന്നു, 1850 അടി ഉയരത്തില്‍ എത്തിയ വിമാനം സെക്കന്റുകള്‍ക്കുള്ളില്‍ 850 അടി താഴ്ച്ചയിലേക്ക്

By admin Feb 11, 2023 #Accident #Qatar Airways
Keralanewz.com

ഖത്തര്‍ എയര്‍വേയ്സിന്റെ വിമാനത്തതിന് എന്തും സംഭവിക്കാമെന്ന തരത്തില്‍ മുള്‍മുനയിലാക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. പറന്നുയര്‍ന്ന് 1850 അടി ഉയരത്തില്‍ എത്തിയ വിമാനം സെക്കന്റുകള്‍ക്കുള്ളില്‍ 850 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. സെക്കന്റില്‍ 50 അടി വേഗതയില്‍ താഴേക്ക് പതിച്ച വിമാനം സമുദ്രത്തില്‍ നിന്നും കേവലം 850 അടി ഉയരം വരെ എത്തി.

എന്തും സംഭവിക്കാമെന്ന ഭയത്താല്‍ യാത്രക്കാര്‍ നിലവിളി തുടങ്ങി. ഈ സമയം വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരന്‍ യാത്രയില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യങ്ങളെ പറ്റി വിവരിച്ചിരിച്ചിരിക്കുകയാണ്. മുന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ കൂടിയായ ലൂക്കാസ് ആന്‍ഡേഴ്സണ്‍ ആണ് യാത്രക്കാരന്‍. ദോഹയില്‍ നിന്നും കോപെന്‍ഹേഗനിലേക്ക് പറന്നുയര്‍ന്നതായിരുന്നു ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനം.

1850 അടി ഉയരത്തില്‍ എത്തിയ വിമാനം സെക്കന്റുകള്‍ക്കുള്ളില്‍ 850 അടി താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. ഭാര്യയ്ക്കും പതിനൊന്നും ഒന്‍പതും വയസ്സുള്ള രണ്ട് മക്കള്‍ക്കും സഹോദരിക്കും ഒപ്പമായിരുന്നു 43 കാരനായ ആന്‍ഡേഴ്സണ്‍ യാത്ര ചെയ്തിരുന്നത്. ഈ സമയം വിമാനത്തില്‍ കൂട്ട നിലവിളിയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നു. അതിനിടയില്‍ ഒരാള്‍ ഛര്‍ദ്ദിക്കുകയും ചെയ്തു.

വിമാനം താഴേക്ക് പതിച്ചപ്പോള്‍ താന്‍ ആദ്യം ചെയ്തത്, തങ്ങള്‍ എത്ര ഉയരത്തിലാണെന്ന് കണ്ടെത്താനായിരുന്നു ശ്രമിച്ചത് എന്ന് ആന്‍ഡേഴ്സണ്‍ പറയുന്നു. പുറത്തേക്ക് നോക്കിയെങ്കിലും ഇരുട്ടായിരുന്നു. തന്റെതൊട്ടടുത്തിരുന്ന ഇളയമകന്‍ ആകെ ഭയന്നു വിറച്ചു. ഭയം ഉണ്ടായിരുന്നെങ്കിലും അവനു വേണ്ടി ശാന്തത അഭിനയിച്ച്‌ താന്‍ ഇരുന്നു എന്നും അദ്ദേഹം പറഞ്ഞു.

ഏവിയേഷന്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ ഡിപ്പാര്‍ച്ചര്‍ എത്രമാത്രം ദുഷ്‌കരമായ ഒന്നാണെന്ന് തനിക്കറിയാമെന്നും ഇത്രയും ഉയരത്തില്‍ നിന്നുള്ള പതനത്തിന്റെ ആഘാതം വ്യക്തമായി മനസ്സിലാകുമെന്നും ആന്‍ഡെഴ്സണ്‍ പറഞ്ഞു. വിമാനം കുത്തനെ പതിക്കാന്‍ തുടങ്ങിയപ്പോള്‍ യാത്രക്കാര്‍ പലരും ഫ്ളൈറ്റ് അറ്റന്‍ഡര്‍മാരോട് കാര്യം അന്വേഷിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല.

ഇതാണ് അത്തരം സംഭവങ്ങളുടെ സമയത്ത് യാത്രക്കാരെ ഏറെ പരിഭ്രാന്തരാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. വിമാനം പെട്ടെന്ന് താഴേക്ക് പതിക്കുന്നതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഏ വി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്തത് ഫസ്റ്റ് ഓഫീസര്‍ ഫ്ളൈറ്റ് ഡയറക്ടറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ ഇല്ലാതെ മാന്വല്‍ ആയി വിമാനം പറപ്പിക്കുകയായിരുന്നു എന്നാണ്.

ഫസ്റ്റ് ഓഫീസര്‍ക്ക് സ്ഥലകാല ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നും അതാണ് വിമാനം പെട്ടെന്ന് താഴേക്ക് പതിക്കാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് ക്യാപ്റ്റന്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനത്തെ കൃത്യമായി നിയന്ത്രിക്കുകയുമായിരുന്നു .ആറു മണിക്കൂര്‍ യാത്രയ്ക്ക് ശേഷം വിമാനം സുരക്ഷിതമായി കോപ്പന്‍ഹേഗില്‍ എത്തിച്ചേരുകയും ചെയ്തു. ദൈവത്തിന്റെ അദൃശ്യ കരങ്ങള്‍ എന്ന് പറയുന്നത് യാഥാര്‍ത്ഥ്യമെന്ന് ബോദ്ധ്യപ്പെട്ട സംഭവമായിരുന്നു നടന്നത്. എന്തായാലും വലിയൊരു അപകടത്തില്‍ നിന്നാണ് ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനം രക്ഷപ്പെട്ടത്.

Facebook Comments Box

By admin

Related Post