Tue. May 14th, 2024

ബ്രിട്ടൻ പിടിച്ചെടുത്ത ഋഷി സുനാക്കിനു ശേഷം അമേരിക്ക പിടിക്കാൻ മറ്റൊരു ഇന്ത്യൻ വംശജൻ. അതും മലയാളി..

By admin Feb 23, 2023
Keralanewz.com

മലയാളി വേരുകളുള്ള അമേരിക്കന്‍ ബിസിനസുകാരനാണ് 37കാരനായ വിവേക് രാമസ്വാമി.മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മറ്റൊരു ഇന്ത്യന്‍ വംശജയും ഐക്യരാഷ്ട്ര സഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതിയുമായിരുന്ന നിക്കി ഹേലി എന്നിവരും വിവേകിനൊപ്പം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്ന് പ്രസിഡന്റ് പദവിയിലേക്കുള്ള മത്സരത്തിനുണ്ടാകുമെന്നാണ് വിവരങ്ങള്‍.

കേരളത്തില്‍ വേരുകളുള്ള, മാതാപിതാക്കള്‍ പാലക്കാട് വടക്കഞ്ചേരി സ്വദേശികളായ വിവേക് രാമസ്വാമി അമേരിക്കയിലെ സിന്‍സിനാറ്റിയിലാണ് ജനിച്ചത്. അച്ഛന്‍ ജനറല്‍ ഇലക്‌ട്രിക് എഞ്ചിനീയറും അമ്മ വയോജന മനോരോഗ വിദഗ്ധയുമായിരുന്നു. ഹാര്‍വാര്‍ഡ്, യാലെ യൂണിവേഴ്സിറ്റികളില്‍ നിന്നായിരുന്നു വിവേക് രാമസ്വാമിയുടെ പഠനം. 2007ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തു. അഞ്ഞൂറ് കോടി അമേരിക്കന്‍ ഡോളറിന് മുകളില്‍ ആസ്തിയുള്ളതായി ആണ് അവകാശപ്പെടുന്നത്. എന്തായാലും അമേരിക്കയും ഇന്ത്യൻ വംശജൻ പിടിച്ചെടുക്കുമോ എന്നുള്ളതാണ് കൗതുകം.

Facebook Comments Box

By admin

Related Post