Films

മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള സാമ്ബത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.

Keralanewz.com

മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരും തമ്മിലുള്ള സാമ്ബത്തിക ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായി മോഹന്‍ലാലിന്റെ കുണ്ടന്നൂരിലെ ഫ്‌ളാറ്റിലെത്തി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു.

സിനിമയിലെ ലാഭം പങ്കുവെക്കുന്നത് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്ബത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മൊഴിയെടുക്കല്‍ നാലരമണിക്കൂര്‍ നീണ്ടുവെന്നാണ് വിവരം. ആന്‍റണി പെരുമ്ബാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

Facebook Comments Box