Sun. May 19th, 2024

ചാണ്ടി ഉമ്മനോടു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിക്കൊള്ളൂ എന്ന് കെപിസിസി

Keralanewz.com

പുതുപ്പള്ളി : കേരളത്തിലെ സീനിയർ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ മകനും, കെപിസിസി മെമ്പറുമായ ചാണ്ടി ഉമ്മനോട് ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാർ ആവണമെന്ന് കെപിസിസി നിർദേശിച്ചു. കോട്ടയം അല്ലെങ്കിൽ പത്തനംതിട്ട സീറ്റുകളിലേക്ക് ആണ് ചാണ്ടി ഉമ്മനെ പരിഗണിക്കുന്നത്.

എന്നാൽ കോട്ടയം സീറ്റിൽ ജോസഫ് വാഴക്കൻ അടക്കമുള്ള നേതാക്കളുടെ നിര തന്നെ സീറ്റിനായി രംഗത്തുള്ളത് ഒരു പക്ഷെ പത്തനംതിട്ട സീറ്റിലേക്ക് ചാണ്ടിയെ പരിഗണിക്കാൻ സാധ്യത ഏറുന്നു. നിലവിൽ എംപി ആയ ആന്റോ ആന്റണി പിന്മാറണം എന്നാണ് പത്തനംതിട്ട ഡിസിസി യുടെ തീരുമാനം. എന്നാൽ പത്തനംതിട്ട ജില്ലക്കാരനല്ലാത്ത ആളെ ചുമക്കാൻ സാധിക്കില്ല എന്നും ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കൾ പറയുന്നുണ്ട്. എന്തായാലും ചാണ്ടി ഉമ്മൻ മത്സര രംഗത്ത് ഉണ്ടാവുമെന്ന് ഉറപ്പായി.

Facebook Comments Box

By admin

Related Post