International NewsNational News

മോദിയെ ഞങ്ങള്‍ക്ക് തരൂ; അദ്ദേഹം പാകിസ്താന്‍ ഭരിക്കട്ടെ

Keralanewz.com

നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന പാക്ക് യുവാവിന്റെ വിഡിയോ വൈറലാകുന്നു. പാകിസ്താന്‍ യൂട്യൂബര്‍ സന അംജദ് പോസ്റ്റ് ചെയ്ത ഒരു വിഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

പാകിസ്താനിലെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഷെരീഫ് സര്‍ക്കാരിനെതിരെയും ആണ് സന പറയുന്നത്. തങ്ങളുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെങ്കില്‍ അവര്‍ക്ക് ന്യായമായ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയുമായിരുന്നുവെന്നും പറയുന്നു.താന്‍ മോദിയുടെ ഭരണത്തിന് കീഴില്‍ ജീവിക്കാന്‍ തയ്യാറാണ്, അദ്ദേഹം മഹാനാണെന്നും വിഡിയോയില്‍ പറയുന്നുണ്ട്. മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായ സന അംജാദിന്റെ ചോദ്യത്തിനാണ് ഇയാള്‍ മറുപടി പറയുന്നത്.

Facebook Comments Box