കാഞ്ഞിരപ്പള്ളി:കാർഷിക വികസന ബാങ്കിലെ നിയമനം സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി, സാജൻ തൊടുകയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടു എന്ന രീതിയിൽ വന്ന വാർത്ത അടിസ്ഥാന രഹിതവും കെട്ടിചമച്ചതുമാണെന്ന് കേരള കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് എ എം മാത്യു ആനിത്തോട്ടം പ്രസ്താവിച്ചു. കേരള കോൺഗ്രസ് (എം) പാർട്ടിയെ അപകീർത്തിപ്പെടുത്തുവാനും പാർട്ടി നേതാക്കളെ കരിവാരിത്തേക്കുവാനും പാർട്ടിയുടെ ശത്രുക്കൾ മെനഞ്ഞ ഇല്ലാ കഥയാണ് കഴിഞ്ഞദിവസം ഒരു ഓൺലൈൻ മാധ്യമത്തിലൂടെ പുറത്തുവന്നത്
കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിലെ നിയമനം സംബന്ധിച്ച എല്ലാ പ്രക്രീയകളും സഹകരണ സംഘം ചട്ടം അനുസരിച്ച് സുദാര്യമായിട്ടാണെന്നും, അത് സംബന്ധിച്ച് പാർട്ടിക്ക് യാതൊരു ആക്ഷേപം ഇല്ലാത്തതാണെന്നും, ബാങ്കിലെ നിയമനവുമായി സംബന്ധിച്ച് കഴിഞ്ഞദിവസം ചേർന്ന പാർട്ടി കമ്മിറ്റിയിൽ യാതൊരുവിധ ചർച്ചയും നടന്നിട്ടില്ലെന്നും പാർട്ടി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസ്താവനയിലൂടെ പറഞ്ഞു
യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രതിനിധി സമ്മേളനം വിജയിപ്പിക്കുക, മാർച്ച് 17 ന് നടക്കുന്ന റബ്ബർ കർഷക സംഗമം വിജയിപ്പിക്കുക എന്ന ഉദ്ദേശങ്ങളെ മുൻനിർത്തിയാണ് നിയോജകമണ്ഡലം കമ്മിറ്റി വിളിച്ചു ചേർത്തത്. അജണ്ട ഉൾക്കൊണ്ടുകൊണ്ട് മാത്രമാണ് അംഗങ്ങൾ ചർച്ച നടത്തിയത്. ഇല്ലാത്ത വാർത്തയുടെ പേരിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന തത്പര കക്ഷികളാണ് വാർത്തയുടെ പിന്നിലെന്നും ഇത്തരം വാർത്തകൾ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും അദ്ദേഹം പറഞ്ഞു
Facebook Comments Box