Thu. Apr 25th, 2024

കക്കുകളി നാടകം നിരോധിക്കണം എന്നാവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത

By admin Mar 13, 2023
Keralanewz.com

കക്കുകളി നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്ന് വിശ്വാസികള്‍ കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തി.

നാടകം ക്രിസ്തീയ വിശ്വാസത്തെയും സ്ഥാപനങ്ങളെയും സന്യസ്ഥരെയും അവഹേളിക്കുന്നതാണ് എന്ന ആരോപണമാണ് കാത്തോലിക്ക സഭ ഉയര്‍ത്തുന്നത്. ( thrissur archdiocese of kakkukali )

കക്കുകളി നാടകം ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുന്നുവെന്ന ആരോപണവുമായാണ് ഇന്ന് കലക്‌ട്രേറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയത്. വിശ്വാസികളും സന്യസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തു. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. നാടകം നിരോധിക്കണമെന്ന് മാര്‍ ടോണി നീലങ്കാവില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് നാടകം തയാറാക്കിയതെന്നും മന്ത്രിമാര്‍ നാടകത്തെ പ്രകീര്‍ത്തിച്ചത് അംഗീകരിക്കാനാവില്ലെന്നും പാസ്റ്ററല്‍ കൌണ്‍സില്‍ ഭാരവാഹികളും കുറ്റപ്പെടുത്തി. കെസിവൈഎം, കാത്തോലിക്ക കോണ്‍ഗ്രസ് തുടങ്ങി വിവിധ സംഘടനകള്‍ മാര്‍ച്ചിന്‍റെ ഭാഗമായി.

കഴിഞ്ഞ ദിവസം പള്ളികള്‍ കേന്ദ്രീകരിച്ചും പ്രതിഷേധം നടന്നിരുന്നു. അതേസമയം വിവാദത്തിനില്ലെന്നും നാടകവുമായി ബന്ധപ്പെട്ട് സംവാദത്തിന് തയാറാണെന്നുമാണ് നാടകത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെ നിലപാട്. വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്ന് സംഗീതനാടക അക്കാദമിയും നിലപാടെടുത്തിട്ടുണ്ട്.

Facebook Comments Box

By admin

Related Post