Kerala News

റിയാസിന് പോപ്പുലര്‍ ഫ്രണ്ട് ബന്ധമെന്ന ആരോപണം വിശ്വാസയോഗ്യമല്ലെങ്കിലും ഗുരുതരമെന്ന് വി.ടി. ബല്‍റാം.

Keralanewz.com

മന്ത്രി മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ബന്ധമുണ്ടെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം വിശ്വാസ യോഗ്യമല്ലെങ്കിലും ഗുരുതരമാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം.
സംസ്ഥാന ഭരണകൂടത്തിന്റെ വിശ്വാസ്യതയ്ക്ക് നേരെ ഉയരുന്ന വെല്ലുവിളിയാണിത്. നിരന്തരം ബിജെപി നേതാക്കള്‍ മന്ത്രിമാരും എംഎല്‍എമാരുമടക്കമുള്ള സിപിഐ(എം) നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ത്തുമ്പോള്‍ എന്തുകൊണ്ടാണ് നിയമനടപടിക്ക് മുതിരാത്തതെന്നും ബല്‍റാം ചോദിച്ചു.
നേരത്തെ മുന്‍ മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എക്കെതിരെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. അതിനെതിരെ നിയമനടപടിയൊന്നും വേണ്ടായെന്ന നിലപാടാണ് സിപിഐ(എം) സ്വീകരിച്ചതെന്നും ബല്‍റാം ചൂണ്ടികാട്ടി.
മുഹമ്മദ് റിയാസിന് പിഎഫ്‌ഐ ഉള്‍പ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സിപിഐ(എം) അദ്ദേഹത്തെ മന്ത്രിയാക്കിയത് മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

Facebook Comments Box