കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വിജയം സുനിശ്ചിതമെന്ന് മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.
അഭിപ്രായ ഭിന്നതകള്‍ മാറ്റിവച്ചുകൊണ്ട് എല്ലാ മതേതര കക്ഷികളും കോണ്‍ഗ്രസിന് പിന്തുണ നല്‍കേണ്ട സാഹചര്യമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.ബംഗളൂരുവില്‍ മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ഫാസിസ്റ്റ് ശക്തികളുടെ പരാജയം ഉറപ്പാക്കാനും കോണ്‍ഗ്രസ് വിജയം സുനിശ്ചിതമാക്കാനും ലീഗ് ശക്തമായ പ്രചാരണം നടത്തും. മതേതര ഭരണം തിരിച്ചു കൊണ്ടുവരേണ്ടത് എല്ലാ മതേതര വിശ്വസികളുടെയും കര്‍ത്തവ്യമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു.
Facebook Comments Box