Kerala News

കേന്ദ്രസർക്കാരിൻറെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ സംസ്ഥാനത്തിന്റെ പൊതു കടം കുറയ്ക്കുവാനും ധനസ്ഥിതി മെച്ചപ്പെടുത്തുവാനും കഴിഞ്ഞുവെന്ന് പ്രൊഫ. ലോപ്പസ് മാത്യു

Keralanewz.com


കടപ്ലാമറ്റം :കേന്ദ്രസർക്കാരിൻറെ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മികച്ച ധനകാര്യ മാനേജ്മെന്റിലൂടെ സംസ്ഥാനത്തിന്റെ പൊതു കടം കുറയ്ക്കുവാനും ധനസ്ഥിതി മെച്ചപ്പെടുത്തുവാനും കഴിഞ്ഞുവെന്ന് പ്രൊഫ. ലോപ്പസ് മാത്യു .കേരളം ശ്രീലങ്ക ആകുന്നു. ട്രഷറി പൂട്ടുന്നു ശമ്പളവും മറ്റു ക്ഷേമ കാര്യങ്ങളും മുടങ്ങുമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കുള്ള മറുപടിയാണ് സിഐജി റിപ്പോർട്ട്.ഒന്നിനുപു റകെ ഒന്നായി സർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് അവസാനിപ്പിക്കുവാൻ പ്രതിപക്ഷം തയ്യാറാവണം.കേരള കോൺഗ്രസ് (എം) കടപ്ലാമറ്റം മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം

ബേബി ജോർജ് കുടിയിരിപ്പിനെ മണ്ഡലം പ്രസിഡണ്ടായും ജോ പ്രസാദ് കുളിരാനിയെ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറിയായും സമ്മേളനം തിരഞ്ഞെടുത്തു.തോമസ് പുളുക്കിയിലിനെ സംസ്ഥാന കമ്മിറ്റി അംഗമായും ലിമ്മി സെബാസ്റ്റ്യനെ ജില്ലാ കമ്മിറ്റി അംഗമായും തിരഞ്ഞെടുത്ത സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് തോമസ് റ്റി. കീപ്പുറം,മാത്തുക്കുട്ടി കുഴിഞ്ഞാലിൽ,
ജോസഫ് സൈമൺ രാധാകൃഷ്ണക്കുറുപ്പ്, എൽബി അഗസ്റ്റിൻ ജോസ് പാണ്ടംപടം തുടങ്ങിയവർ സംസാരിച്ചു

Facebook Comments Box