Mon. Apr 29th, 2024

സന്തോഷ് ജോര്‍ജ് കുളങ്ങര സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍, പ്രവര്‍ത്തിക്കുക പാര്‍ട് ടൈം വിദഗ്‍ദ്ധ അംഗമായി

By admin Jul 23, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. പാര്‍ട് ടെെം വിദഗ്‌ദ്ധ അം​ഗമായി ഇന്ത്യന്‍ പര്യവേക്ഷകനും പ്രസാധകനും വ്യവസായിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയെ ഉള്‍പ്പെടുത്തി. ബോര്‍ഡിന്‍റെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ. രാമചന്ദ്രനുമാണ്.

ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു. ഡോ. പി.കെ. ജമീല, പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവരുമാണ് ബോര്‍ഡിലെ വിദഗ്‌ദ്ധ അംഗങ്ങള്‍.

ആസൂത്രണ ബോര്‍ഡിന്‍റെ പാര്‍ട് ടൈം വിദഗ്‌ദ്ധ അംഗങ്ങളായി പ്രൊഫ. ആര്‍ രാമകുമാര്‍, വി. നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്ബത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്ബര്‍ സെക്രട്ടറിയാണ്

Facebook Comments Box

By admin

Related Post