Kerala News

പിറന്നാളാഘോഷത്തിനിടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് വി.എം. സുധീരൻ. 

Keralanewz.com

പിറന്നാളാഘോഷത്തിനിടെ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ മുതിര്‍ന്ന നേതാവ് വി.എം. സുധീരൻ. താൻ കെ.പി.സി.സി പ്രസിഡന്റായിരുന്നപ്പോള്‍ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ ഗ്രൂപ്പുകള്‍ അഞ്ചായെന്ന് സുധീരൻ വിമര്‍ശിച്ചു.

തൃശൂര്‍ ഡി.സി.സി ഓഫിസിലായിരുന്നു 75 ാം പിറന്നാളാഘോഷം.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കള്‍ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം.

Facebook Comments Box