National News

പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം മെയ്‌ 28ന് രാവിലെ 7.30ന് പ്രത്യേക പൂജകളോടെ.

Keralanewz.com

മെയ്‌ 28ന് രാവിലെ 7.30ന് പ്രത്യേക പൂജകളോടെയാണ് ആദ്യ ഘട്ട ചടങ്ങുകള്‍ ആരംഭിക്കുക.

പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷൻ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങിയവര്‍ പൂജയില്‍ പങ്കെടുക്കും. പൂജയ്‌ക്കു ശേഷം പാര്‍ലമെന്റ്‌ മന്ദിരത്തില്‍ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിക്കും.

ഇതിനു പിന്നാലെ പുതിയ പാര്‍ലമെന്റിനകത്ത് നടക്കുന്ന പ്രാര്‍ഥനകളോടെ ആദ്യഘട്ടം അവസാനിക്കും. 12 മണിക്ക് ദേശീയ ഗാനത്തോടെ രണ്ടാം ഘട്ട ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങില്‍ രാഷ്‌ട്രപതിയുടെയും ഉപരാഷ്‌ട്രപതിയുടെയും സന്ദേശം രാജ്യസഭാ ഉപാധ്യക്ഷൻ വായിക്കും.

തുടര്‍ന്ന്, പുതിയ പാര്‍ലമെന്റ് മന്ദിരം ആലേഖനം ചെയ്ത പ്രത്യേക സ്റ്റാമ്ബും 75 രൂപയുടെ നാണയവും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കും.

Facebook Comments Box